കുട്ടിയെ തട്ടിക്കൊണ്ടുപോയി വാട്‌സാപ്പിലൂടെ വില്‍പ്പനയ്ക്കുവയ്ച്ചു; നാല് യുവതികള്‍ പിടിയില്‍

ദില്ലി: രണ്ടര വയസുകാരനെയാണ് തട്ടിക്കൊണ്ടുപോയി വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വച്ചത്. സംഭവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ 1.8 ലക്ഷം രൂപയ്ക് വാട്‌സ്ആപ്പിലൂടെ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്.

കുട്ടിയെ പലസ്ഥലങ്ങളിലായി പാര്‍പ്പിച്ച സംഘം കുട്ടിയെ വില്‍ക്കാനുണ്ടെന്ന് വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കുകയായിരുന്നു. കുട്ടിയുടെ ചിത്രം സഹിതമുളള പരസ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.

രാധ(40), സോണിയ(24), സരോജ്(34), ജാന്‍ മുഹമ്മദ് (40) എന്നിവരാണ് പിടിയിലായത്. ദത്തെടുക്കല്‍, വാടകയക്ക് ഗര്‍ഭപാത്രം നല്‍കല്‍ സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

സംഭവത്തെ പറ്റി പറയുന്നതിങ്ങനെ: കുട്ടിയുടെ മാതാപിതാക്കള്‍ നമസ്‌കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് പിടിയാലായ ജാന്‍ മുഹമ്മദ് കുട്ടിയുമായി കടന്നത്. കുട്ടിയെ വിറ്റുകിട്ടുന്നതില്‍ നിന്നും നല്ല പങ്ക് തരാമെന്നു പറഞ്ഞ് ജാന്‍ കുട്ടിയെ രാധയുടെ വീട്ടില്‍ എത്തിച്ചു.

കുറച്ചു ദിവസം കുഞ്ഞിനെ വീട്ടില്‍ സൂക്ഷിച്ച രാധ ഒരു ലക്ഷം രൂപയ്ക്ക് കുട്ടിയെ സോണിയയ്ക്കു വില്‍ക്കുകയായിരുന്നു. പിന്നീട് സോണിയയും സരോജവും ചേര്‍ന്നാണ് വാട്‌സ് ആപ്പ് വഴി കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചത്.

ഇതിനിടെ പിടിക്കപ്പെടുമെന്ന് മനസിലാക്കിയ സംഘം കുട്ടിയെ രഘുബീര്‍ നഗറിലുള്ള ക്ഷേത്രത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും പൊലീസിന്റെ വലയിലാവുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here