ദില്ലി: ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത് ജി എസ് ടി നാര്‍ദ്ദേശം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ നഖ ശിഖാന്തം എതിര്‍ത്തത് അന്ന് ഗുജറാത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു. ഇന്ന് അര്‍ദ്ധ രാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സ്വാതന്ത്ര്യ ലബ്ദിക്ക് സമാനമായ ആഘാഷപരിപാടിയില്‍ വച്ച് രാജ്യത്ത് ജി എസ ടി നികുതി സമ്പ്രദായം നിലവില്‍ വന്നതായി പ്രഖ്യാപിക്കുന്നതും അതേ മോദി തന്നെ.
രാജ്യത്ത് ഒറ്റ നികുതി സമ്പ്രദായം നടപ്പാക്കുന്നത് വലിയ നേട്ടമായി അവകാശപ്പെട്ട് ചരിത്രത്തില്‍ ഇടം നേടാനുള്ള നരേന്ദ്ര മോദിയുടെ ശ്രമത്തിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹിഷ്‌കരണം തിരിച്ചടിയാകും. സ്വാത്രന്ത്ര്യവുമായി ബന്ധപ്പെട്ട മാത്രം നടന്ന സെന്‍ട്രല്‍ ഹാളിലെ അര്‍ദ്ധ രാത്രി ആഘോഷത്തിന്റെ ചരിത്രം നികുതി നടപ്പാക്കുന്നതിനായി മാറ്റിയെഴുതുന്നത് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി.സ്വാതന്ത്ര സമരവുമായി ബന്ധമില്ലാത്ത ബി ജെ പി ക്ക് അതൊരു വിഷയമായിരിക്കില്ലെന്നും കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
ബഹിഷ്‌കരണ പ്രഖ്യാപനമില്ലെങ്കിലും സി പി ഐ എമ്മിന്റെ സാന്നിധ്യവും ഉണ്ടാകില്ല. സി പി ഐ യും വിട്ടു നില്‍ക്കും. ആവശ്യമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് ജി എസി ടി നടപ്പാക്കുന്നതെന്ന ആരോപണം ഉന്നയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. പ്രതിപക്ഷ നിരയിലുളള ജെ ഡിയും എന്‍സിപിയും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് ജി എസ ടി പരിഷ്‌കാരമെന്നതാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ച ഡി എം കൈ യുടെ അഭിപ്രായം.

Get real time update about this post categories directly on your device, subscribe now.