പിണറായി മുന്‍കൈയെടുത്തില്ലായിരുന്നെങ്കില്‍ മെട്രോ ഇപ്പോഴും യാഥാര്‍ത്ഥ്യമാകില്ലായിരുന്നു; ജി സുധാകരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്തില്ലായിരുന്നുവെങ്കില്‍ മെട്രോ ഇപ്പോഴും യാഥാര്‍ത്ഥ്യമാവില്ലായിരുന്നെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മെട്രോയുടെ നിര്‍മ്മാണം വേഗത്തിലാക്കിയതിനു പിന്നില്‍ പിണറായിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ഇ ശ്രീധരന്‍ ഉള്ളതു കൊണ്ട് മാത്രമല്ല കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായതെന്നും സുധാകരന്‍ ചൂണ്ടികാട്ടി. പണവും സ്ഥലവും സര്‍ക്കാറാണ് കണ്ടെത്തി നല്‍കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും ശരിയായ ദിശയില്‍ അല്ലെന്ന് ചുണ്ടികാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News