ആരാധകര്‍ക്കായി ശ്രിന്റയുടെ സമ്മാനം; ആവേശത്തോടെ സ്വീകരിച്ച് സോഷ്യല്‍മീഡിയ; ‍വീഡിയോ

അഭിനയം കൊണ്ട് പലപ്പോഴും വിസ്മയിപ്പിച്ച നടിയാണ് ശ്രിന്റ. ഊര്‍വശിക്ക് ശേഷം കോമഡി ഇത്രയും റിയലസ്റ്റിക്കായി അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നടിമാര്‍ അധികം ഉണ്ടായിട്ടില്ല. എന്നാല്‍ ശ്രിന്റയെ അഭിനയത്തിന്റെ കാര്യത്തില്‍ ഊര്‍വശിയുടെ പിന്‍ഗാമിയായി തന്നെ കണക്കാക്കും നമ്മള്‍ മലയാളികള്‍.

മേക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന ആ ഒരൊറ്റ ചോദ്യം മതി ശ്രിന്റയുടെ ആ കഴിവ് മനസിലാക്കാന്‍. മലയാളികള്‍ക്ക് വീട്ടിലെ കുട്ടിയാണ് ശ്രിന്റ. നാടന്‍ തനിമയുള്ള മലയാളികളുടെ സ്വന്തം നാടന്‍ കുട്ടി. എന്നാല്‍ ശ്രിന്റ തന്റെ പുതിയ മേക്കോവറിലൂടെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളെ.

ഹോട്ട് ആന്റ് കൂള്‍ എന്ന് പറയാവുന്ന ശ്രീന്റയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്ക് വച്ചത്. പച്ച ഷോര്‍ട്ട് ടോപ്പും ഷോര്‍ട്ട് ഹെയറും വൈറ്റ് കാന്‍വാസ് ഷൂസുമൊക്കെയായി ക്യൂട്ട് ആന്റ് ഹോട്ട് ആണ് ശ്രിന്റ വീഡിയോയില്‍. എന്തായാലും ശ്രിന്റയുടെ പുതിയ മേക്ക്ഓവര്‍ സന്തോഷത്തോടെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ഒരു പക്ഷെ സദാചാരക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആദ്യത്തെ ഫോട്ടോഷൂട്ട് കൂടിയാകും ഇത്.

@kdiya889 ????

A post shared by Srinda (@srindaa) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News