കൊലയാളി പാര്‍ട്ടിയാര്; സംഘികളുടെ നെഞ്ചത്തടിക്കുന്ന കണക്കുകളുമായി ഇന്ത്യാ ടുഡെ എഡിറ്റര്‍ രജ്ദീപ് സര്‍ദേശായി

ദില്ലി: കേരളത്തില്‍ സി പി ഐ എം ബി.ജെ.പി പ്രവര്‍ത്തകരെ കൂട്ടകൊല നടത്തുന്നുവെന്ന സംഘപരിവാര്‍ പ്രചരണങ്ങളെ കൊന്ന് കൊലവിളിക്കുന്ന കണക്കുകളാണ് രജ്ദീപ് സര്‍ദേശായി പുറത്തുവിട്ടത്. ഒരു ദശകത്തിലെ കൃത്യമായ കണക്കുകളുമായാണ് പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ എഡിറ്റര്‍ രംഗത്തെത്തിയത്. കണക്കുകള്‍ ബി ജെ പിയുടെയും സംഘികളുടെയും പ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ്.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്കുകളാണ് രജ്ദീപ് പുറത്തുവിട്ടിരിക്കുന്നത്. സംഘികളെപ്പോലെ കള്ളകണക്കും വ്യാജപ്രചരണവുമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇത്. 2005 മുതല്‍ 2015 വരെ കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ഗ്രാഫിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദശകത്തില്‍ കേരളത്തില്‍ ഏറ്റവുമധികം കൊല്ലപ്പെട്ടത് സി പി ഐ എം പ്രവര്‍ത്തകരാണെന്ന് രജ്ദീപ് അടിവരയിട്ട് തെളിയിച്ചിട്ടുണ്ട്.കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 51 സി.പി.ഐ.എം പ്രവര്‍ത്തകരാണ് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. സമാന കാലയളവില്‍ 35 ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സി.പി.ഐ.എം അക്രമ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്ന് ദേശിയതലത്തില്‍ തന്നെ വ്യാപകമായ പ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നത്. പലപ്പോഴും സിപിഐഎം ദേശിയ ആസ്ഥാനത്തിനു നേരെ പോലും ഇതിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടിട്ടുമുണ്ട്.

കഴിഞ്ഞ ദശകത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും രണ്ട് എന്‍.ഡി.എഫ് പ്രവര്‍ത്തകരും രാഷ്ട്രീയ കൊലപാതകത്തിനിരയായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ശിവസേന, ജെ.ഡി.യു, ആര്‍.എം.പി എന്നീ പാര്‍ട്ടികളുടെ ഓരോ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്.
സി പി ഐ എമ്മിന്റെ അക്രമരാഷ്്ട്രീയം കാരണം കേരളത്തില്‍ സംഘികള്‍ക്ക് ജീവിക്കാനാകുന്നില്ലെന്ന പ്രചരണങ്ങളും ഇതോടെ അസ്ഥാനത്തായി. സി പി ഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ വാര്‍ത്തയാക്കാന്‍ മറന്നുപോകുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കൂടിയുള്ള അടിയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News