നടി ആക്രമിക്കപ്പെട്ട ശേഷം പി.ടി തോമസ് പള്‍സര്‍ സുനിയെ ഫോണില്‍ ബന്ധപ്പെട്ടു; ദുരൂഹതകളുമായി എംഎല്‍എയുടെ ചെയ്തികള്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ സംവിധായകന്‍ ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ എത്തിയ പി.ടി തോമസ് എംഎല്‍എയുടെ ചെയ്തികള്‍ സംശയാസ്പദം. ലാലിന്റെ വീട്ടില്‍ എത്തിയ പി.ടി തോമസ്, നടിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്റെ ഫോണില്‍ നിന്നും പള്‍സര്‍ സുനിയെ വിളിച്ചു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന പിടി തോമസ് യഥാര്‍ത്ഥ പ്രതികളുടെ സംരക്ഷകനോ എന്ന സംശയമാണ് ഉയരുന്നത്.

പി.ടിതോമസ് എന്തുകൊണ്ട് സ്വന്തം ഫോണില്‍ നിന്ന് പള്‍സറിനെ വിളിച്ചില്ല? എന്ത് നിര്‍ദ്ദേശമാണ് ഫോണില്‍ പള്‍സറിന് നല്‍കിയത്? പൊലീസിന് പിടികൊടുക്കാതെ രക്ഷപെടാനുള്ള നിര്‍ദ്ദേശമാണോ പി.ടി തോമസ് പള്‍സറിന് നല്‍കിയത് തുടങ്ങി നിരവധി ചോദ്യങ്ങളും ഇതിനൊപ്പം ഉയരുന്നു.

തോമസ് വിളിച്ചതിന് ശേഷം പള്‍സര്‍ സുനി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതും സംശയം വര്‍ദ്ധിപ്പിക്കുന്നു. പൊലീസെത്തും മുന്‍പ് രക്ഷപെടാന്‍ പി.ടി തോമസ് പള്‍സറിന് അവസരമൊരുക്കുകയായിരുന്നോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പള്‍സര്‍ സുനി ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെ പൊലീസിന് അയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതെയായി. അപ്പോള്‍ തന്നെ പള്‍സറിനെ പിടികൂടാനുള്ള സാധ്യതയാണ് പി.ടി തോമസ് ഇല്ലാതാക്കിയത്. ഇതോടെ പള്‍സറിന് രക്ഷപ്പെടാനും ഫോണ്‍ നശിപ്പിക്കാനും അഭിഭാഷകരെ കണ്ട് ുതിയ തന്ത്രങ്ങള്‍ മെനയാനും കൂടുതല്‍ സമയം ലഭിച്ച .

നടി ആക്രമണത്തിന് ഇരയായ രാത്രിയില്‍ തന്നെ പള്‍സര്‍ പിടിയിലായിരുന്നെങ്കില്‍ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വ്യക്തമാകുമായിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി ടി തോമസ് ക്രിമിനലിനെ സഹായിച്ചത് ആരെ സംരക്ഷിക്കാനായിരുന്നു എന്ന സംശയങ്ങളും ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News