കാവ്യ മാധവന്റെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്; പരിശോധന സുനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍

കൊച്ചി: നടി കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്.

അതീവരഹസ്യമായി ഇന്നലെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു പരിശോധന. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ കടയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് സൂചന. കത്തില്‍ രണ്ടിടത്താണ് കടയെ കുറിച്ച് പരാമര്‍ശിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം സുനി കാക്കനാട്ടെ കടയില്‍ എത്തിയതായും കത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ദലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here