കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ പ്രതികള്‍ നല്‍കിയ മൊഴി തെറ്റ്; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ പ്രതികള്‍ നല്‍കിയ മൊഴി തെറ്റ്. കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്ന ആചാരമുണ്ടെന്ന വാദം തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ആന്ധ്രയില്‍ പോയ പ്രത്യേക അന്വേഷണ സംഘതിന്റെതാണ് കണ്ടെത്തല്‍. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്‌തേക്കും.

ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്നുമാണ് പ്രതികളുടെ മൊഴി. ഇവരില്‍ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിരുന്നു. വിജയവാഡ സ്വദേശികളായ ഇവര്‍ കൊടിമരത്തില്‍ ദ്രാവകമൊഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News