മാധ്യമപ്രവര്‍ത്തകന്‍ പ്രജീഷ് കൈപ്പള്ളിയെ ആക്രമിച്ച കേസിലെ പ്രതിയെ സംരക്ഷിച്ച പൊലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കൈരളി പീപ്പിള്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ പ്രജീഷ് കൈപ്പള്ളിയേയും ഭാര്യയേയും ആക്രമിച്ച കേസിലെ പ്രതിയെ സംരക്ഷിച്ച പൊലീസുകാര്‍ക്കെതിരെ സ്ഥലംമാറ്റല്‍ നടപടി. അഞ്ചല്‍ ഏരൂര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ജി തുളസീധരന്‍, ഗ്രേഡ് എസ്‌ഐ ജോയ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീലാല്‍, നാസറുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. റൂറല്‍ എസ്പി സുരേന്ദ്രന്റെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

പ്രതി കെപി രാജുവിനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി ജാമ്യം ലഭിക്കാന്‍ പൊലീസുകാര്‍ സഹായിച്ചു. പ്രതിക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതുന്നതില്‍ നിന്ന് മാറി നിന്നു. പ്രജീഷ് കൈപ്പള്ളിയുടെ ഭാര്യയുടെ മൊഴി മനപൂര്‍വ്വം രേഖപ്പെടുത്തിയില്ല. പ്രതിയുമായി വഴിവിട്ട ബന്ധം എന്നിവയാണ് എസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്രജീഷിന്റെ സഹോദരിയുടെ വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. സഹോദരിയുടെ വീട് പണിയുടെ കരാര്‍ നല്‍കാത്തതിന്റെ പൂര്‍വ്വ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News