മൂന്നാര്‍ സര്‍വകക്ഷി യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ലെന്ന് കോടിയേരി; എല്ലാ യോഗത്തിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ല

തിരുവനന്തപുരം: മൂന്നാര്‍ സര്‍വകക്ഷി യോഗം വിളിച്ചത് ഒരു പാര്‍ട്ടിയെയും അറിയിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ല. മറ്റ് പരിപാടികളുടെ തിരക്കുകളിലായിരിക്കും. എല്ലാ യോഗത്തിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ലെന്നും കോടിയേരി പറഞ്ഞു.

ഇത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കില്ലെന്നും മന്ത്രിയെ ക്ഷണിച്ചില്ലെന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like