പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിയെന്ന് സുഗതകുമാരി; യുവതലമുറക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: യുവതലമുറക്കെതിരെ വിമര്‍ശനവുമായി കവിയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി. തോന്നിയത് പോലെ ജീവിക്കുന്നതാണ് സ്ത്രീസ്വാതന്ത്ര്യം എന്ന് വിചാരിക്കുന്ന ഒരു തലമുറ വളര്‍ന്നുവരികയാണെന്ന് സുഗതകുമാരി അഭിപ്രായപ്പെട്ടു.

വഴിതെറ്റി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നതെന്നും സുഗതകുമാരി പറഞ്ഞു.

”പതിനഞ്ച് കുട്ടികളെങ്കിലും ഇങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു ബാങ്ക് ഓഫീസര്‍ ഒരു ദിവസം എന്റടുത്തു വന്നു സങ്കടത്തോടെ പറഞ്ഞു. കോളേജില്‍ പഠിക്കുന്ന മകള്‍ എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂ. ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം രാത്രി അവള്‍ വന്നതേയില്ല. പത്ത് ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ വീട്ടില്‍ വന്നുകയറി. മുഷിഞ്ഞുനാറിയ നിലയിലായിരുന്നു. അവള്‍ നേരെ ബാത്ത് റൂമിലേക്ക് പോയി. കുളിച്ച് പുതിയ വസ്ത്രമണിഞ്ഞു വന്നു. മാതാപിതാക്കള്‍ ശിലപോലെ നിന്നുപോയി.” സുഖലോലുപതയില്‍പ്പെട്ട് പെണ്‍കുട്ടികള്‍ അതിനൊപ്പം നീന്തുകയാണെന്നും സുഗതകുമാരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here