പ്രസവത്തിന് സിംഹങ്ങള്‍ കാവല്‍; യുവതിക്ക് കൊടുംകാട്ടില്‍ സുഖപ്രസവം

സിംഹങ്ങളുടെ കാവലില്‍ കൊടുംകാട്ടില്‍ പാതിരാത്രിയിലൊരു പ്രസവം. വിശ്വസിക്കാനാകുന്നില്ലാല്ലേ…എന്നാല്‍ അത്തരമൊരു ഭാഗ്യം 32 കാരിയായ മങ്കുബെന്‍ മക്വാനക്കുണ്ടായി. ഗുജറാത്തിലെ ഗീര്‍വനത്തില്‍ ജൂണ്‍ 29നാണ് അവിശ്വസനീയമായ പ്രസവം നടന്നത്.

പ്രസവവേദനയെത്തുടര്‍ന്ന് ഗീര്‍വനത്തിലൂടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു മക്വാന. കാടിനു നടുവിലൂടെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. എന്നാല്‍ യാത്രയില്‍ അപ്രതീക്ഷിതമായി ആംബുലന്‍സിനരികിലേക്ക് സിംഹങ്ങള്‍ കൂട്ടമായി എത്തുകയായിരുന്നു. എമര്‍ജന്‍സി മാനേജ്‌മെന്റ് ടെകിനീഷ്യന്‍ അശോക് മക്‌വാനയാണ് ആംബുലന്‍സില്‍ യുവതിക്കൊപ്പമുണ്ടായിരുന്നത്. പ്രസവം ഉടന്‍ നടക്കുമെന്നറുപ്പായ അശോക് സാഹചര്യത്തിനോാത്ത് പ്രവര്‍ത്തിക്കുകയായിരുന്നു.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അശോക് മക്വാനയുടെ പ്രസവം കൈകാര്യം ചെയ്തത്. ആ സമയത്ത് വാഹനത്തിന് സമീപം 12 സിംഹങ്ങള്‍ ഉണ്ടായിരുന്നതായി ഇവര്‍ പറയുന്നു. പ്രസവശേഷമാണ് ആംബുലന്‍സ് ജാഫര്‍ബാദ് ആശുപത്രിയില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News