എല്ലാ കക്ഷികളുടെയും ആവശ്യപ്രകാരമാണ് മൂന്നാര്‍ യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി; പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം ഗൗരവമായി കാണുന്നു

മൂന്നാര്‍: മൂന്നാര്‍ ഭൂപ്രശ്‌നത്തില്‍ എല്ലാ കക്ഷികളുടേയും ആവശ്യപ്രകാരമാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതിനാലാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യോഗങ്ങളില്‍ ഉയര്‍ന്നുവരാത്ത കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചെറുകിട കയ്യേറ്റക്കാരോട് അവര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ അനുഭാവപൂര്‍വമായ സമീപനം വേണം. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം പുരോഗമിക്കുകയാണ്.

അതേസമയം, റവന്യൂ മന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നില്ല. കോട്ടയത്ത് നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നാണ് റവന്യുമന്ത്രി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News