‘സിനിമയില്‍ എനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ട്’; ചലച്ചിത്രമേഖലയെ ഞെട്ടിച്ച് ജഗദീഷ്

കൊച്ചി: മലയാളത്തിലെ എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്ന് നടന്‍ ജഗദീഷ്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ഇന്ന് സിനിമാ രംഗത്തെ പ്രതിഫലം കോടികളാണ്. മുമ്പത്തെ സ്ഥിതി ഇതായിരുന്നില്ല. എന്നിട്ടും വരവില്‍ കവിഞ്ഞ സ്വത്തുള്ള നടന്മാര്‍ ഈ രംഗത്തുണ്ട്. ഞാനിതു പറയുമ്പോള്‍ അസൂയ കൊണ്ടു പറയുന്നതാണെന്നു പറയും. അതുകൊണ്ടുതന്നെ ഞാനുള്‍പ്പെടെയുള്ള നടന്മാരുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണം’. ജഗദീഷ് പറയുന്നു. ‘മലയാള സിനിമാ രംഗത്ത് എനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ട്. അതിനേക്കാളേറെ മുതിര്‍ന്ന താരങ്ങള്‍ക്ക് അറിയാമെന്നും ജഗദീഷ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തരുതെന്ന് അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഹൈവേയില്‍ കാളവണ്ടിയില്‍ പോകുന്നയാളാണ് ഞാന്‍. സൂപ്പര്‍ഫാസ്റ്റുകളില്‍ പോകുന്നവരെ തിരുത്താന്‍ ഞാന്‍ ആളല്ല. സത്യം എന്താണെന്ന് അന്വേഷിച്ച് പുറത്തുകൊണ്ടുവരാത്ത മാധ്യമങ്ങളെയേ ഞാന്‍ കുറ്റംപറയൂ.’ ജഗദീഷ് പറഞ്ഞു.

സിനിമാ വ്യവസായത്തെക്കുറിച്ച് മന്ത്രി ജി. സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു. ‘സിനിമാ മേഖലയെ സംബന്ധിച്ച് അന്വേഷണ പരമ്പരകള്‍ക്ക് തന്നെ സാധ്യതയുണ്ട്. ചില നടന്മാരുടെ വന്‍ സമ്പത്തിന്റെ രഹസ്യം എന്താണ്? അതെല്ലാം അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ? അതൊക്കെ അന്വേഷിക്കണം’. അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News