ബുളളറ്റ് പ്രേമികള്‍ക്കും സാഹസിക യാത്രികര്‍ക്കും തിരിച്ചടി; റോയല്‍ എന്‍ഫീല്‍ഡ് അഡ്വഞ്ചറസ് ഹിമാലയം നിര്‍മ്മാണം നിര്‍ത്തിയതായി സൂചന

യുവാക്കളുടെ ഹരമായ റോയല്‍ എന്‍ഫീല്‍ഡ് അഡ്വഞ്ചറസ് പുതിയ പരീക്ഷണമായ ഹിമാലയത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചതായി സൂചന. സാഹസിക യാത്രാപ്രിയരുടെ ഇഷ്ടവാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ്.
ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ ബിഎസ് 4 നിലവാരം നിര്‍ബന്ധമാക്കിയതിന് ശേഷം വിവിധ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലേക്ക് ഹിമാലയന്‍ എത്തിയിട്ടില്ല. എന്നാല്‍ ഇതു സംബന്ധിച്ച യാതൊരു ഔദ്യോഗിക അറിയിപ്പുകളും ഉണ്ടായിട്ടില്ല,

സാഹസിക യാത്രാപ്രിയരുടെ ഇഷ്ടവാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ നിരത്തിലെത്തിച്ചത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പരിശോധനകള്‍ക്കായി തിരിച്ചുവിളിക്കുകയായിരുന്നു. അടുത്തമാസം ഹിമാലയന്‍ തിരിച്ചെത്തുമെന്നുള്ള സൂചനകളുമുണ്ട്.

പുതിയ രൂപത്തിലും ഭാവത്തിലും അധികം വൈകാതെ തന്നെ ഹിമാലയന്‍ തിരിച്ചെത്തുമെന്നാണ് ബുളളറ്റ് ആരാധകരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here