അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് എംസി ജോസഫൈന്‍; പെണ്‍കൂട്ടായ്മയുടെ പരാതിയില്‍ നടപടി സ്വീകരിക്കും

തിരുവനന്തപുരം: താര സംഘടനയായ അമ്മക്കെതിരെ ശക്തമായ വിമര്‍ശനവുമായി വനിത കമീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് ജോസഫൈന്‍ പറഞ്ഞു. സിനിമയിലെ പെണ്‍കൂട്ടായ്മയുടെ പരാതി വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതരായ മുകേഷ്, ഗണേഷ് എന്നിവരെയും കമീഷന്‍ അധ്യക്ഷ വിമര്‍ശിച്ചു. ഗണേഷിന്റെയും മുകേഷിന്റെയും സംസാര രീതി മോശമായി. അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ അമ്മ ശ്രമിക്കുന്നത് അപലപനീയമാണെന്നും കമീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ജനപ്രതിനിധികള്‍ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നടിയും അക്രമിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തിന് പിന്നില്‍ നിഗൂഢതയുണ്ടെന്നും, നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്നും ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നു. നടിയുടെ പേര് പറഞ്ഞവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ജോസഫൈന്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here