നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ അറിയൂ ഫേസ്ബുക്ക് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു

നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ അറിയൂ ഫേസ്ബുക്ക് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. അംഗങ്ങളുടെ എണ്ണം 200 കോടി തികച്ചാണ് ഫേസ്ബുക്ക ചരിത്രം സൃഷ്ടിച്ചത്. അടുത്തൊന്നും മറ്റൊരു സോഷ്യല്‍ മീഡിയയ്ക്കും മറികടക്കാന്‍ കഴിയാത്ത തരത്തില്‍ അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്.

അഞ്ചുവര്‍ഷം മുന്‍പാണ് ഫേസ്ബുക്ക് 100 കോടി അംഗങ്ങളെ തികച്ചത്. 150 കോടി അംഗങ്ങളുമായി യൂട്യൂബാണ് രണ്ടം സ്ഥാനത്ത്. വാട്‌സാപ്പിനും മെസഞ്ചറിനുമുള്ളതാകട്ടെ 120 കോടി അംഗങ്ങളാണ് ഉള്ളത്. യുവാക്കള്‍ മാത്രമല്ല, എല്ലാ പ്രായക്കാരും ഫേസ്ബുക്കിന്റെ ആരാധകരാണ്. എന്നാല്‍ ട്വിറ്ററിനെ ഇഷ്ടപ്പെടുന്നവര്‍ താരതമ്യേനെ കുറവാണ്.

30 കോടിയോളം ആളുകള്‍ മാത്രമാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. ലോകം അല്‍പം കൂടി പ്രകാശം നിറഞ്ഞതായിരിക്കുന്നുവെന്നാണ് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കന്‍ബര്‍ഗ് സന്തോഷം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News