ജിഎസ് ടി: വിപണിയില്‍ അനിശ്ചിതത്വം; ചൂഷണങ്ങള്‍ തടയാന്‍ ബോധവല്‍ക്കരണവുമായി സംസ്ഥാന സര്‍ക്കാര്‍

ജിഎസ് ടി വിപണിയില്‍ സൃഷ്ടിച്ച അനിശ്ചിതത്വം മാസങ്ങള്‍ നീണ്ടു നില്‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. അതേ സമയം പുതിയ നികുതി സമ്പ്രദായത്തിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണത്തിനിരയാക്കുന്നത് തടയാന്‍ ബോധവല്‍ക്കരണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി.
ജിഎസ് ടി നിലവില്‍ വന്നതോടെ വിപണിയില്‍ വലിയ അനിശ്ചിതത്വമാണ് നിലനില്ക്കുന്നത്. വ്യാപാരികളും വിതരണക്കാരും ഏറെ ആശയക്കുഴപ്പത്തിലാണ്. അതേ സമയം പുതിയ നികുതി സമ്പ്രദായത്തിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണത്തിനിരയാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

നൂറ് ഉല്‍്പ്പന്നങ്ങളുടെയെങ്കിലും വിലനിലവാരവും മുന്‍പുള്ള നികുതി ഘടനയും അവയുടെ ഇപ്പോഴത്തെ ജിഎസ് ടി യും വ്യക്തമാക്കുന്ന കുറിപ്പ് അടുത്ത ദിവസം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ജിഎസ് ടി നിലവില്‍ വരുന്നതിനു മുന്‍പ് സ്റ്റോക്ക് ചെയ്ത ഉല്പന്നങ്ങള്‍ ഏത് വിലയ്ക്ക് വില്‍ക്കണമെന്നും അവയുടെ നികുതി ഘടന എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

ഈ അനിശ്ചിതത്വം നാളുകള്‍ നീണ്ടു നില്‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.
ഓണവും വിവാഹ സീസണുമെത്തുന്നതോടെ സ്വര്‍ണ്ണ വിപണിയില്‍ ഉള്‍പ്പടെ അനിശ്ചിതത്വം നിലനില്ക്കുന്നത് ഉപഭോക്താക്കള്‍ക്കും പ്രതികൂലമാണ്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News