ഫെയ്‌സ്ബുക്ക് തൊഴില്‍ തട്ടിപ്പ് യുവതിയും സുഹൃത്തും അറസ്റ്റില്‍

ഫെയ്‌സ്ബുിലൂടെ തൊഴില്‍ തട്ടിപ്പു നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റില്‍.ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിനി കൃഷ്‌ണേന്ദുവും സുഹൃത്ത് ജിന്‍സണുമാണ് അറസ്റ്റിലായത്. ഗള്‍ഫില്‍ സ്വന്തമായി ഡിസൈനിങ്ങ് സ്ഥാപനം ആരംഭിക്കാന്‍ പോകുന്നെന്നും ഈ സ്ഥാപത്തിലെ സെയില്‍സിലേക്ക് ആളുകളെ ആവശ്യമുണ്ടെും തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

വെണ്ണല സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പു നടത്തി ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു, പ്രതികള്‍.ഒടുവില്‍ പൊലീസ് തന്ത്രപൂര്‍വമാണ് പ്രതികളെ പിടികൂടിയത്. യുവതിയാണ് ഫേസ് ബുക്കിലൂടെ ആളുകളുമായി പരിചയത്തിലാകുന്നതും ഒടുവില്‍ പണം തട്ടുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News