ബാറുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 73 ബാറുകള്‍ ഇന്ന് തുറക്കും. പഞ്ചനക്ഷത്ര ബാറുകള്‍ കൂടി കണക്കിലെടുത്താല്‍ 96 ബാറുകളാണ് ഇന്നു മുതല്‍ തുറക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യ നയം നിലവില്‍ വന്നതോടെയാണ് ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത്. ബാറുകള്‍ക്ക് ഒപ്പം 2112 കള്ളുഷാപ്പുകളുടെയും ലൈസന്‍സ് പുതുക്കിനല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത് എറണാകുളം ജില്ലയിലാണ്. 20 ബാറുകളാണ് ഇവിടെ ഇന്ന് പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുക. എന്നാല്‍ പ്രവര്‍ത്തി പ്രവര്‍ത്തിസമയം  രാവിലെ 11 മുതല്‍ രാത്രി 11വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. മദ്യ നയം ഇന്നലെ നിലവില്‍ വന്നെങ്കിലും ഡ്രൈ ഡേ ആയതിനാല്‍ ഇന്നലെ ബാറുകള്‍ തുറന്നില്ല.

തിരുവനന്തപുരം-11,തൃശൂര്‍-9, കണ്ണൂര്‍-8, കോട്ടയം,പാലക്കാട്-6,കോഴിക്കോട്-5,മലപ്പുറം -4,കൊല്ലം-3, ആലപ്പുഴ-രണ്ട്,വയനാട്-2 ഇടുക്കി-1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നു തുറക്കുന്ന ബാറുകളുടെ എണ്ണം . എന്നാല്‍ കാസര്‍ഗോഡു നിന്നും പത്തനം തിട്ടയില്‍ നിന്നും അപേക്ഷ ലഭിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News