നടിയെ ആക്രമിച്ച കേസ്; കാവ്യാമാധവന്റെ സ്ഥാപനത്തില്‍ നിന്നും സിസി ടിവി പിടിച്ചെടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയില്‍നിന്ന് പൊലീസ് സിസി ടിവി പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയശേഷം അവ വിദഗ്ധപരിശോധനയ്ക്ക് തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. കടയില്‍ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്.

കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കാവ്യയുടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ ഈ സ്ഥാപനത്തില്‍ ചെന്നതായി പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസിടിവി പിടിച്ചെടുത്തത്. എന്നാല്‍, ഒരുമാസംവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ആറുമാസം മുമ്പുള്ള ദൃശ്യങ്ങള്‍വരെ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നിര്‍ണായകമാകും. നാലഞ്ചു തവണവരെ ഓവര്‍റൈറ്റ് ചെയ്താലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് സി-ഡിറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News