ഫാക്ടറി തുറക്കാമെന്ന ഉറപ്പ് വിഎല്‍സി പാലിച്ചില്ല; കാഷ്യുവര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയു നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹമിരിക്കും

കൊല്ലം:കാഷ്യുവര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ കൊല്ലം വിഎല്‍സി ഹെഡ് ഓഫീസിനു മുന്നില്‍ അനി്ശ്ചിതകാല സത്യഗ്രഹ സമരം നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ഏപ്രിലില്‍ ഫാക്ടറി തുറക്കാമെന്ന് വിഎല്‍സി നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഈ മാസം 12 മുതല്‍ പ്രക്ഷോഭ സമരത്തിന് സിഐടിയു ഒരുങ്ങുന്നത്.

വില്‍സിയുടെ കേരളത്തിലെ 12 ഫാക്ടറികളില്‍ മാത്രം ആയിരകണക്കിന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത് ഇവരെ പട്ടിണിക്കിട്ട്, കഴിഞ്ഞ 2 വര്‍ഷമായി അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാതെ ഇതര സംസ്ഥാനങ്ങളില്‍ മാത്രം ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് കൊല്ലത്ത് ചേര്‍ന്ന കാഷ്യവര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിവിന്റെ സംഘാടകസമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് കഴിഞ്ഞ ജനുവരിയില്‍ 45 ദിവസമായി കൊല്ലം വിജയലക്ഷമി ഫാക്ടറിക്കു മുമ്പില്‍ കാഷ്യു വര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയു നടത്തി വന്ന നിരാഹാരം സമരം ഒത്തുതീര്‍ന്നത് മാര്‍ച്ചില്‍ വിഎല്‍സിയുടെ മുഴുവന്‍ ഫാക്ടറികളും തുറക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പും നല്‍കിയിരുന്നു.

എന്നാല്‍ വിഎല്‍സി മാനേജ്‌മെന്റ് തൊഴിലാളികളേയും സര്‍ക്കാരിനേയും വഞ്ചിച്ചുവെന്നും യോഗം വിലയിരുത്തി തുടര്‍ന്നാണ് ഫാക്ടറികള്‍ തുറക്കും വരെ ഈ മാസം 12 മുതല്‍ വിഎല്‍സി ഹെഡോഫീസിനു മുമ്പില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങാന്‍ തീരുമാനിച്ചത്. 12 ഫാക്ടറികളിലെ 6000 ത്തോളം തൊഴിലാളികളും സമരത്തില്‍ അണിചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News