മാലാഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ല’-വരുമാനത്തിന്റെ ഒരുഭാഗം നഴ്സുമാര്‍ക്ക് സമര്‍പ്പിച്ച് യുവ നടന്‍ മാതൃകയാകുന്നു

‘എനിക്ക് സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാന്‍ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമര്‍പ്പിക്കുന്നു.’ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ചലച്ചിത്ര നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്.

തനിക്ക് കിട്ടുന്ന ഒരു പങ്ക് വെള്ള വസ്ത്രം ധരിച്ച മാലാഖമാര്‍ക്ക് നല്‍കുമെന്ന് ബിനീഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.

പിതാവിന്റെ മരണ സമയത്ത് അദ്ധേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം താന്‍ നേരില്‍ കണ്ടതാണ് . രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ല.

നമ്മുടെ രാജ്യത്ത് മാത്രമാണ് അവര്‍ക്ക് ഇത്രയും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്സുമാരുടെ സമരത്തിന് താന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നുവെന്നും സത്യം ജയിക്കട്ടെ.. നീതി പുലരട്ടെയെന്നും ബിനീഷ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here