
കൊച്ചി: കാവ്യയുടെ സ്ഥാപനത്തിലെ പൊലീസ് റെയ്ഡ് ആക്രമ ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡ് ലഭിക്കാനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ് കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസിലാണ് ഏല്‍പ്പിച്ചിരുന്നുവെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസമാണ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് രഹസ്യമായി റെയ്ഡ് നടത്തിയത്. അതീവരഹസ്യമായി കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു പരിശോധന.
കാവ്യ മാധവന്റെ വീട്ടിലും പോലീസ് ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. കാവ്യാമാധവന്റെ വെണ്ണലയിലെ വില്ലയിലാണ് അന്വേഷണസംഘം ഇന്നലെ രണ്ട് തവണ പരിശോധനയ്ക്ക് എത്തിയത്. നടിയെ ആക്രമിച്ച ഘട്ടത്തില്‍ ഇതൊരു ക്വട്ടേഷനാണെന്നും, തമ്മനത്തെ ഡിഡി റിട്രീറ്റ് എന്ന വില്ലയില്‍ നിന്നുമാണ് തനിക്ക് ഈ ക്വട്ടേഷന്‍ ലഭിച്ചതെന്നും പ്രതിയായ പള്‍സര്‍ സുനി നടിയോട് വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച പരിശോധനയ്ക്കായാണ് പൊലീസ് സംഘം വെണ്ണലയിലെ വീട്ടിലെത്തിയത്.
കേസിലെ പ്രതിയായ പള്‍സര്‍ സുനി മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചെന്നായിരുന്നു നേരത്തെ പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here