കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം

ലഖ്‌നൗ: കൂട്ടമാനഭംഗത്തിന് ഇരയായ ലഖ്‌നൗ സ്വദേശിയായ യുവതിക്ക് നേരെ നാലാംതവണയാണ് ആസിഡ് ആക്രമണം ഉണ്ടാകുന്നത്. 2008 ല്‍ റായ്ബലേറിയില്‍ വച്ചാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്.

ഇതിന് ശേഷം മൂന്നു തവണ ആസിഡ് ആക്രമണം യുവതിക്ക് നേരെ ഉണ്ടായി. 2011ലാണ് യുവതിക്ക നേരെ ആദ്യ ആസിഡ് ആക്രമണം നടന്നത്. പിന്നീട് 2013ലും ഈ വര്‍ഷം മാര്‍ച്ചിലും ആസിഡ് ആക്രമണം ഉണ്ടായി. ഇതെല്ലാം അതിജീവിച്ച യുവതിക്ക് നേരെയാണ് വീണ്ടും ആസിഡ് ആക്രമണം ഉണ്ടായത്.

വെള്ളമെടുക്കാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആസിഡ് ആക്രമണം  നടന്നത്. ആക്രമണം നടക്കുമ്പോള്‍ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കൂടെയുണ്ടായിരുന്നു. ആക്രമണത്തില്‍ മുഖത്ത് പൊള്ളലേറ്റ യുവതി ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയില്‍ ചികിത്സയിലാണ്.

ബലാത്സംഗക്കേസിലെ പ്രതികളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News