പശുവിറച്ചിയുടെ പേരില്‍ വീണ്ടും കൊല: മര്‍ദ്ദിച്ചു കൊല്ലുന്നത് രാജ്യത്ത് പുതിയ സംഭവമല്ലെന്ന് അമിത് ഷാ

റാഞ്ചി: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ അടിച്ചു കൊന്ന കേസില്‍ ബി ജെ പി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. രാഗഡിലെ ബിജെപി മീഡിയ സെല്ലിന്റെ ചുമതലക്കാരനായ നിത്യാനദ് മഹതോ ആണ് അറസ്റ്റിലായത്. അതേസമയം രാജ്യത്ത് ആളുകളെ മര്‍ദ്ദിച്ചു കൊല്ലുന്നത് പുതിയ സംഭവമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗോവയില്‍ പറഞ്ഞു. സമീപകാല സംഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അമിത് ഷായുടെ മറുപടി.

കഴിഞ്ഞ വ്യാഴാഴ്ചയണ് ജാര്‍ഖണ്ഡിലെ ബജാര്‍ഖണ്ഡ് ഗ്രാമത്തില്‍ മുഹമ്മദ് അലിമുദ്ദീന്‍ എന്നയാളെ ബീഫ് കടത്തിയന്നാരോപിച്ച് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിത്. വാഹനവും കത്തിച്ചു. പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗീകരിക്കിലെന്ന് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ക്കകത്തായിരുന്നു സംഭവം.

ഈ സംഭവത്തിലാണ് ബി ജെ പി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായത്. രാംഗഡിലെ ബിജെപി മീഡിയ സെല്ലിന്റെ ചുമതലയുള്ള നിത്യാനന്ദ് മെഹതോ, സന്തോഷ് സിങ്ങ്, ചോട്ടൂ റാണ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചയ്തു വരികയാണ്. ജനക്കൂട്ടം മര്‍ദ്ദിച്ചു കൊല്ലുന്ന സംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബിജെപി നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രാദേശിക നേതാവിന്റെ അറസ്റ്റ്. അതിനിടെ കേന്ദ്രസര്‍ക്കാരും ബിജെപിയും വിമര്‍ശനം നേരിടുന്ന ഘട്ടത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി.

ജനക്കൂട്ടം സ്വയം വിചാരണ നടത്തി മര്‍ദ്ദിച്ചു കൊല്ലുന്നത് രാജ്യത്ത് പുതുമയുള്ള സംഭവമല്ല എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഗോവയിലെ പനാജിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് അമിത് ഷാ മറുപടി നല്‍കിയത്. 2011,2012,2013 കാലങ്ങളില്‍ ഇതില്‍കൂടുതല്‍ മര്‍ദ്ദിച്ചു കൊല്ലുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ആരും അതിനെ ചോദ്യം ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്ന സാഹചര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാറും എല്ലാ വിഭാഗം ജനങ്ങളയും ഒരുപോലെയാണ് കാണുന്നതെന്നും അമിത് ഷാ മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News