പിച്ചിച്ചീന്തുന്നത് സഹപ്രവര്‍ത്തകയുടെ മാനം; അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍; കത്ത് പുറത്ത്

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍. പിച്ചിച്ചീന്തുന്നത് സഹപ്രവര്‍ത്തകയുടെ മാനമാണെന്നും നടി ആക്രമിക്കപ്പെട്ടത് ഗൗരവപൂര്‍വം കാണണമെന്നും അമ്മയ്ക്ക് ഗണേഷ് കത്തയച്ചു.

നടി ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ കത്ത് പിന്നീട് ഗണേഷ് പിന്‍വലിക്കുകയായിരുന്നു. അതിന് ശേഷം കഴിഞ്ഞ ദിവസം നടന്ന അമ്മ യോഗത്തില്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ സമീപനമായിരുന്നു ഗണേഷിന്റേത്.

അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണം. അമ്മയുടെ നേത്യത്വം പൂര്‍ണ പരാജയമാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ വ്യക്തമാക്കുന്നു.

അമ്മ പ്രസിഡന്റ് ഇന്നസെന്റിനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ഗണേഷ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like