
ഇന്ന് രാത്രി 8 മണി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുക. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയനെ ഇന്ന് നേരില്‍ കാണാം. അതും ഫെയ്‌സ്ബുക്ക് ലൈവില്‍. വി എ ശ്രീകുമാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഒടിയന്‍. രാത്രി എട്ടു മണിക്ക് ഒടിയന്‍ ഫെയ്‌സ്ബുക്കിലെത്തും.
ഇന്ന് രാത്രി എട്ടിന് ഫെയ്‌സ്ബുക്കിലെത്തുന്ന കാര്യം മോഹന്‍ലാല്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. പക്ഷേ എന്താണെന്നതില്‍ വ്യക്തതയില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്താണ് സസ്‌പെന്‍സ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സനിമാ ലോകം. 50 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ശ്രീകുമാര്‍ മേനോന്റെ കന്നി സംവിധാനം കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here