മാധ്യമങ്ങളോട് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് മുകേഷ്; ‘രാഷ്ട്രീയത്തില്‍ തുടക്കകാരന്‍, ശാസനകളും ഉപദേശങ്ങളും സ്വീകരിക്കുന്നു’

കൊല്ലം: ‘അമ്മ’ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലെ സംഭവങ്ങളില്‍ വിശദീകരണവുമായി നടന്‍ മുകേഷ് എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ മോശമായി ഒന്നും സംസാരിച്ചില്ലെന്നും എല്ലാതരം വിമര്‍ശനങ്ങളും ഉള്‍കൊള്ളുന്നതായും മുകേഷ് പറഞ്ഞു.

തുടക്കകാരനെന്ന നിലയില്‍ പലതരം ശാസനകളും ഉപദേശങ്ങളും സ്വീകരിക്കുന്നു. നല്ല നേതാവാകാനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നു. രാഷ്ട്രീയത്തില്‍ തുടക്കകാരനാണെന്നും തെറ്റുകള്‍ സ്വഭാവികമെന്നും മുകേഷ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും മുകേഷ് പറഞ്ഞു.

അമ്മയുടെ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന യോഗത്തിലാണ് മുകേഷ് വൈകാരികമായി സംസാരിച്ചത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തിനെതിരെ മനഃപൂര്‍വം കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യമാണ് മുകേഷിനെ പ്രകോപിതനാക്കിയത്. ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുകയല്ലേയെന്നും പിന്നെ എങ്ങനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നിങ്ങള്‍ പറയുകയെന്നും മുകേഷ് വൈകാരികമായി ചോദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News