കരിബിയന്‍ മണ്ണില്‍ ചരിത്രവിജയം നേടാന്‍ ഇന്ത്യ; നാലാം ഏകദിനം ഇന്ന്

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ആന്റിഗ്വയിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരമാണിത്. ഇതിനോടകം രണ്ട് മത്സരം ജയിച്ച ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കാനാണ് ആന്റിഗ്വയിലിറങ്ങുന്നത്.

ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളും ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പരാജയത്തിന് ശേഷം കരീബിയന്‍ മണ്ണിലെത്തിയ ഇന്ത്യ, നിരാശ മായ്ച്ചുകളയുന്ന പ്രകടനമാണ് പുറത്തെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here