കീവ്: മദ്യലഹരിയില്‍ വാഹനമോടിച്ച് ഇന്‍സ്റ്റഗ്രാം ലൈവ് നല്‍കുന്നതിനിടെ, കാര്‍ അപകടത്തില്‍പ്പെട്ട് പ്രശസ്ത മോഡല്‍ മരിച്ചു. പ്രശസ്ത മോഡല്‍ സോഫിയ മഗെര്‍കോ എന്ന പതിനാറുകാരിയാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് ദാഷാ മെദ്‌വദേവും (24) അപകടത്തില്‍ മരിച്ചു.
സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ലക്കുകെട്ട് കാര്‍ ഓടിക്കവെ സോഫിയ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്‍കുകയും ഇതോടെ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയുമായിരുന്നു. ബിഎംഡബ്യു കാറാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാം ലൈവില്‍ കാണാം.
ഇസ്യൂമിലെ സൗന്ദര്യ മല്‍സരത്തില്‍ ജേതാവായതിലൂടെ പ്രശസ്തയായ മോഡലാണ് സോഫിയ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here