കോഴിക്കോട്: ജിഎസ്ടി നിലവില്‍ വന്നതോടെ കാഴ്ചശക്തിയില്ലാത്തവര്‍ ഉപയോഗിക്കുന്ന ബ്രയില്‍ പേപ്പര്‍, ബ്രയില്‍ ടൈപ്പ് റൈറ്റര്‍, കേള്‍വി സഹായികള്‍, വീല്‍ ചെയര്‍ തുടങ്ങി ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ക്ക് അഞ്ച് മുതല്‍ പതിനെട്ട് ശതമാനം വരെ നികുതി വേണം. മുമ്പ് ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ക്ക് നികുതി ഉണ്ടായിരുന്നില്ല.
ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഇവയെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയത് ഭിന്നശേഷിക്കാര്‍ക്ക് കനത്ത പ്രഹരമായി. 2016 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഭിന്നശേഷി അവകാശ സംരക്ഷണ ബില്ലില്‍ ഇവര്‍ക്കുള്ള ഉപകരണങ്ങള്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിന് ഘടകവിരുദ്ധമാണ് നികുതി ചുമത്താനുള്ള തീരുമാനം.
ഭിന്നശേഷിക്കാരുടെ ഉപകരണങ്ങളെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും സംസ്ഥാന ധനമന്ത്രിമാര്‍ക്കും ഭിന്നശേഷി അവകാശ സംരക്ഷണ വേദി കത്തയച്ചിരുന്നു. എന്നാല്‍ ത്രിപുര കേരള ധനമന്ത്രിമാര്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരള ധനമന്ത്രി തോമസ് ഐസക് വിഷയം അവതരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല. പൂജാവസ്തുക്കള്‍ക്ക് നികുതി ഒഴിവാക്കിയ സര്‍ക്കാര്‍ ഭിന്നശേഷിക്കാരെ പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ക്ക് നികുതി കൊണ്ടു വന്ന തീരുമാനം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Get real time update about this post categories directly on your device, subscribe now.