ട്രംപ് ഡേറ്റിംഗിന് ക്ഷണിച്ചു; എതിര്‍ത്തപ്പോള്‍ പ്രതികാരം: നടി സല്‍മയുടെ വെളിപ്പെടുത്തല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണങ്ങളുമായി നടി സല്‍മ ഹെയ്ക്ക്. തനിക്കൊരു കാമുകനുണ്ടായിരുന്ന സമയത്ത് ട്രംപ് തന്നെ ഡേറ്റിംഗിന് ക്ഷണിച്ചെന്നും അതിനെ എതിര്‍ത്തപ്പോള്‍ ട്രംപ് അതിന് പ്രതികാരം ചെയ്‌തെന്നും സല്‍മ വെളിപ്പെടുത്തി. സ്പാനിഷ് ലാംഗ്വേജ് റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ ഒരു നടിയായി ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ ക്ഷണം. ‘അന്ന് എനിക്കൊരു കാമുകനുണ്ടായിരുന്നു. എന്റെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതിന് വേണ്ടി ട്രംപ് കാമുകനെ സുഹൃത്താക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ ലഭിച്ചതോടെ ട്രംപ് എന്നെ ഡേറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ വരില്ലെന്ന് പറഞ്ഞു. കാമുകനില്ലെങ്കില്‍ കൂടി വരില്ലെന്ന് ഞാന്‍ പറഞ്ഞു.’- സല്‍മ പറയുന്നു.

ഇതിന് പിന്നീട് ട്രംപ് പ്രതികാരം ചെയ്‌തെന്നും സല്‍മ പറയുന്നു. തന്നെ കുറിച്ച് വന്ന പല വാര്‍ത്തകളും കെട്ടിച്ചമച്ചതായിരുന്നുവെന്നും ഇത് ട്രംപ് തന്നോട് പകരം വീട്ടുന്നതിനു വേണ്ടി ചെയ്തതാണെന്നാണ് ട്രംപ് പറയുന്നത്.

ടിവി അവതാരക മിക ബ്രെസെസിങ്കിയെ ട്രംപ് മോശമായ രീതിയില്‍ വിശേഷിപ്പിച്ച സംഭവം ചര്‍ച്ചയായ സമയത്താണ് സല്‍മയുടെ വെളിപ്പെടുത്തല്‍ അന്തര്‍ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News