കത്ത് നല്‍കിയത് ‘അമ്മ’യുടെ നല്ല നടത്തിപ്പിന് വേണ്ടിയാണെന്ന് ഗണേഷ് കുമാര്‍; ഇന്നസെന്റില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചു; ”കത്ത് പുറത്തുവിട്ടത് സംഘടനയിലെ നെറിയില്ലാത്ത ആരോ”

തിരുവനന്തപുരം: അമ്മയ്ക്ക് കത്ത് നല്‍കിയത് സംഘടനയുടെ നല്ല നടത്തിപ്പിന് വേണ്ടിയാണെന്ന് ഗണേഷ് കുമാര്‍. അന്ന് കത്ത് ചര്‍ച്ച ചെയ്‌തെന്നും ഇന്ന് കത്തിന് പ്രസക്തിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കത്തിലുന്നയിച്ച കാര്യങ്ങള്‍ എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്‌തെന്നും ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുകിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കത്ത് പുറത്തുവിട്ടത് താനല്ലെന്നും സംഘടനയിലെ നെറിയില്ലാത്ത ആരോ ആണെന്നും ഗണേഷ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടിയില്ലെന്ന വാദം ശരിയല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മയിലെ നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥരെ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയ കത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഗണേഷ് ഉന്നയിച്ചിരുന്നത്. പിച്ചിച്ചീന്തുന്നത് സഹപ്രവര്‍ത്തകയുടെ മാനമാണെന്നും നടി ആക്രമിക്കപ്പെട്ടത് ഗൗരവപൂര്‍വം കാണണമെന്നും ഗണേഷ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണം. അമ്മയുടെ നേത്യത്വം പൂര്‍ണ പരാജയമാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News