‘സ്ത്രീകളും യുവാക്കളും മലയാള സിനിമയിലെ പഴയ സമ്പ്രദായത്തെ പൊളിച്ചുമാറ്റും’; അന്‍വര്‍ റഷീദിനും അമല്‍ നീരദിനും എന്‍എസ് മാധവന്റെ പിന്തുണ

കൊച്ചി: സംവിധായകരായ അന്‍വര്‍ റഷീദിനും അമല്‍ നീരദിനും ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കില്‍ മറുപടിയുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. മലയാള സിനിമയെ സ്ത്രീകളും യുവാക്കളും വിപ്ലവം നടത്തി മാറ്റിമറിക്കുമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

‘മലയാള സിനിമ 1789ലെ ഫ്രാന്‍സിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സ്ത്രീകളും യുവാക്കളും അസ്വസ്ഥരും അമര്‍ഷമുള്ളവരുമാണ്. അവര്‍ പഴയ സമ്പ്രദായത്തെ പൊളിച്ചുമാറ്റും.’-എന്‍എസ് മാധവന്‍ പറയുന്നു. ട്വീറ്റിനൊപ്പം അന്‍വര്‍ റഷീദിനും അമല്‍ നീരദിനും ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ചുള്ള വാര്‍ത്തയുടെ ലിങ്കും ചേര്‍ത്തിട്ടുണ്ട്.

മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചുള്ള സമരത്തില്‍ സഹകരിച്ചില്ലെന്ന് ആരോപിച്ചാണ്, നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എആന്‍ഡ്എ റിലീസ്, അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്, സുരേഷ് ബാലാജിയുടെ വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സ്, ഇഫോര്‍ എന്റര്‍ടെയിന്‍മെന്റ്, എവിഎ, ഹണ്ട്രഡ് മങ്കീസ് എന്നീ ബാനറുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News