ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് തന്റെ പോരാട്ടമെന്ന് മീരാ കുമാര്‍; കേരളം ഒരേ മനസോടെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് തന്റെ പോരാട്ടമെന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാനാണ് തന്റെ ശ്രമമെന്നും മഹത്തായ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നതെന്നും മീരാ കുമാര്‍ പറഞ്ഞു. വ്യക്തികള്‍ തമ്മിലല്ല, നിലപാടുകള്‍ തമ്മിലാണ് ഇത്തവണത്തെ മത്സരമെന്നും അവര്‍ പറഞ്ഞു.

മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് മീരാ കുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മീരാ കുമാറിനെ കേരളം ഒരേ മനസോടെ പിന്തുണയ്ക്കണം. വര്‍ഗീയതയെ ചെറുക്കുന്നതിന്റെ ഭാഗമാണ് മീരാ കുമാറിനുള്ള പിന്തുണയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മീരാകുമാറിനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിന്‍റെ രാഷ്ട്രീയ പരിശ്ചേദം ഒന്നടങ്കമാണ് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാറിനെ വരവേല്‍ക്കാനെത്തിയത്. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎല്‍എമാര്‍ മീരാകുമാറിനെ കണ്ട് പിന്തുണ അറിയിച്ചു.
കേരളത്തില്‍ നിന്നുളള ലോക്സഭാ, രാജ്യസഭാ എംപിമാരും, ബിജെപി ഇതര കക്ഷികളിലെ എംഎല്‍എമാരും മീരാകുമാറിന് പിന്തുണ അര്‍പ്പിക്കാന്‍ എത്തി .മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യൂതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരും സന്നിഹിതരായിരുന്നു. മന്ത്രി കടകംപളളി സുരേന്ദ്രന്‍ സ്വാഗതവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News