‘ഞാന്‍ ഒടിയന്‍ അല്ല, ഒടിയന്‍ മാണിക്യന്‍’ മോഹന്‍ലാല്‍ ലൈവില്‍

‘ഒടിയന്‍’ സിനിമയുടെ കഥാപാത്ര വിശേഷണവുമായി നായകന്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍. ഒടിയന്‍ മാണിക്യന്‍ എന്നാണ് കഥാപാത്രത്തിന്റെ പേരെന്ന് മോഹന്‍ലാല്‍ പറയുന്നു. തല മുതല്‍ അരക്കെട്ട് വരെ കറുത്ത തുണി കൊണ്ടു മൂടിയ ഒരു മനുഷ്യരൂപത്തെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.


ബാക്കി ‘ഒടിയന്‍’ പറയും:

‘ഞാന്‍ ഒടിയന്‍. അല്ല, ഒടിയന്‍ മാണിക്യന്‍. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ ഞാന്‍ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല. അത് തീയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകല്‍ വെളിച്ചത്തിലാവുന്നതല്ലേ അതിന്റെ ഭംഗി. അപ്പോള്‍ നാളെ രാവിലെ 11 മണിക്ക് കാണാം. ഹാ ഹാ ഹാ…..’

ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. മഞ്ജു വാര്യരാണ് നായികയാവുന്നത്. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News