കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ കിസാന്‍ സഭ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്; മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റാതെ കര്‍ഷകരെ വഞ്ചിക്കുന്നു

ദില്ലി: ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കുമെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ഭൂമി അധികാര്‍ ആന്തോളന്‍ പ്രക്ഷോഭത്തിലേക്ക്. ജൂലൈ 18 ദില്ലിയില്‍ വന്‍ കര്‍ഷകറാലി സംഘടിപ്പിക്കും.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ചേര്‍ന്ന ഭൂമി അധികാര്‍ ആന്തോളന്‍ മൂന്നാമത് അഖിലേന്ത്യാ സമ്മേളനമാണ് പ്രക്ഷേഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. നോട്ട് നിരോധനം, കശാപ്പ് നിരോധനം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രാജ്യത്തെ കര്‍ഷകരെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിട്ടതായി ഭൂമി അധികാര്‍ ആന്തോളന്‍ വിലയിരുത്തി. കര്‍ഷകര്‍, തൊഴിലാളികള്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങി ദുരിതവും പീഡനവും അനുഭവിക്കുന്ന ജനവിഭാഗങ്ങളുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭം നടത്തും.

എല്ലാ കര്‍ഷക സംഘടകളുടെയും സംയുക്തമായി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. മുടക്കുമുതലിന്റെ 50 ശതമാനത്തിന് മുകളില്‍ താങ്ങുവില ഉറപ്പ് വരുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, കശാപ്പ് നിരോധന വിജ്ഞാപനം പിന്‍വലിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക പ്രവര്‍ത്തികള്‍ക്കു കൂടി ബാധകമാക്കുക, കര്‍ഷക തൊഴിലാളികള്‍ക്കും ചെറുകിട കര്‍കര്‍ക്കും 5000 രൂപ പെന്‍ഷന്‍ ഉറപ്പ് വരുത്തുത തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

അഞ്ചിനആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം പതിനെട്ടിന് ദില്ലിയില്‍ കര്‍ഷക റാലി സംഘടിപ്പിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റാതെ കര്‍ഷകരെ വഞ്ചിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു.

ബീഫിന്റെ പേരില്‍ ഉള്‍പ്പെടെ നടക്കുന്ന കൊലപാതകങ്ങളിലും ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്കതിരെയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് ജൂലൈ ഏഴിന് രാജ്യവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കും. ആര്‍എസ്എസ് ബിജെപി നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ ദ്രൂവീകരണത്തെ ചെറുക്കാനും ഭൂമി അധികാര്‍ ആന്തോളന്‍ പ്രചരണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News