ചങ്ങനാശ്ശേരിയില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചത് 18 കേസുകളിലെ പ്രതി; യുവാവിന്റെ പീഡനക്കേസുകളും

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ്. പ്രതി മോര്‍ക്കുളങ്ങര സ്വദേശി വിനീഷിനെ റിമാന്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ 19കാരി പീഡനത്തിനിരയായത്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ സമീപവാസിയായ വിനീഷാണ് പീഡിപ്പിച്ചത്. മറ്റൊരു പീഡനക്കേസ് ഉള്‍പ്പെടെ 18 കേസുകളില്‍ പ്രതിയാണ് വിനീഷ്. ഗുണ്ടാനിയമപ്രകാരം ഇയാള്‍ക്കെതിരെ കാപ്പയും ചുമത്തിയിരുന്നു.

കോട്ടയം ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു നിബന്ധന. ഇത് പിന്‍വലിച്ചശേഷം അടുത്തിടെ ചങ്ങനാശ്ശേരിയില്‍ തിരിച്ചെത്തിയ പ്രതി വീണ്ടും മോഷണത്തിനിറങ്ങി.

19 കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയാകുമ്പോള്‍ വീട്ടിലാരുമുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ ഉള്‍പ്പെടെ സമീപത്തെ അമ്പലത്തില്‍ ഉത്സവത്തിന് പോയതായിരുന്നു. ഉത്സവം കഴിഞ്ഞ് വീട്ടുകാര്‍ എത്തിയതോടെ വിനീഷ് ഓടിരക്ഷപ്പെട്ടു. സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് പ്രതിയെ ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. വിനീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News