ജനനേന്ദ്രിയം മുറിച്ച കേസില്‍ നുണപരിശോധനക്ക് തയ്യാറാണോ? പെണ്‍കുട്ടി ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം: ഹരിസ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നുണപരിശോധനക്ക് തയ്യാറുണ്ടോ എന്ന് കാര്യത്തില്‍ പെണ്‍കുട്ടി ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. അടിക്കടി മൊഴി മാറ്റുന്ന പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

കേസിന്റെ അന്വേഷണ ഘട്ടത്തില്‍ സ്വാമിക്കെതിരെ മൊഴിനല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചു എന്നും കാമുകന്‍ അയ്യപ്പദാസിന്റെ ഇടപെടലാണ് സംഭവം ഉണ്ടാവാന്‍ കാരണമെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹര്‍ജി പരിഗണക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News