തമിഴ് റീമേയ്ക്കിനൊരുങ്ങി മഹേഷിന്റെ പ്രതികാരം; താരങ്ങള്‍ ഇവരാണ്

തമിഴ് റീമേക്കിനൊരുങ്ങുകയാണ് സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം മഹേഷിന്റെ പ്രതികാരം. പ്രിയദര്‍ശനാണ് ചിത്രം റീമേയ്ക്ക് ചെയ്യുക. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനയായി നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനെത്തും. അപര്‍ണ ബാലമുരളിയുടെ ജിംസിയായി നമിത പ്രമോദ് അഭിനയിക്കും. നടി പാര്‍വതി നായരാണ് ചിത്രത്തിലെ മറ്റൊരു നായികയായി പ്രേഷകര്‍ക്ക് മുന്പിലെത്തുക.

അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെയാണ് പാര്‍വതി തമിഴില്‍ അവതരിപ്പിക്കുക. നമിത അല്ലാതെ മലയാളത്തില്‍ നിന്ന് മറ്റുതാരങ്ങള്‍ ഉണ്ടാകില്ല. എംഎസ് ഭാസ്‌കര്‍ ആണ് മറ്റൊരു പ്രധാനതാരം. കമ്പം, തേനി എന്നിവിടങ്ങളിലാകും ചിത്രീകരണം. ജൂലൈ 15ന് ആദ്യ ഘട്ടം ആരംഭിക്കും.

ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ട് ദേശീയപുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ ലേസാ ലേസയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊമേഴ്‌സ്യല്‍ തമിഴ് സിനിമയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News