നടി ആക്രമിക്കപ്പെട്ട സംഭവം; ‘കലാഭവന്‍ മണി ഇന്നും ഉണ്ടായിരുന്നെങ്കില്‍….’; നാദിര്‍ഷ പറയുന്നു

തിരുവനന്തപുരം: കലാഭവന്‍ മണി ഇന്നും ഉണ്ടായിരുന്നെങ്കില്‍, തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടാവുമായിരുന്നെന്ന് സംവിധായകനും നടനുമായ നാദിര്‍ഷ.

നാദിര്‍ഷ പറയുന്നു: ‘ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ. Miss u da.’

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാദിര്‍ഷയെയും ദിലീപിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇരുവരുടെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭൂമി ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.

ബുധനാഴ്ച ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തതിരുന്നു. ആവശ്യമെങ്കില്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News