
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചും ജയിലില്‍ നിന്നുള്ള ഫോണ്‍ കോളുകളെക്കുറിച്ചുമുള്ള മൊഴികളിലാണ് വൈരുദ്ധ്യം കണ്ടെത്തിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദവും പൊലീസ് വിശ്വസിച്ചിട്ടില്ല.
നടി ആക്രമിക്കപ്പെടുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, നടിയ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വാഹനത്തിനുള്ളിലെ ഇരുട്ടിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. രണ്ടരമിനിറ്റോളം നീളുന്ന ദൃശ്യങ്ങളാണ് പൊലീസിന്റെ കൈവശമുള്ളത്. തേങ്ങി കരയുന്നതിന്റെ അവ്യക്തമായ ശബ്ദങ്ങളും ദൃശ്യത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സുനിയുടെ നിര്‍ണ്ണായക ഫോണ്‍ രേഖകളും പൊലീസ് കണ്ടെത്തി.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാട്ടെ ഒരു സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്ന സുനിയുടെ മൊഴിയില്‍, നടി കാവ്യ മാധവന്റെ വസ്ത്രസ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും ഒന്നും കണ്ടെത്തിയിരുന്നില്ല. ഇവിടെ നിന്നും പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. നടിയെ ആക്രമിച്ചതിന് മുന്‍പും ശേഷവുമുള്ള പത്ത് ദിവസത്തെ ദൃശ്യങ്ങളാണിത്.
സുനി, ദിലീപിന്റെ ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ചിത്രങ്ങളും ഇന്നലെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഷൂട്ടിംഗ് നടന്ന ക്ലബിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭിച്ചില്ല.
അതേസമയം, കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍, കൂടുതല്‍ അറസ്റ്റുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണ സംഘത്തെ വിപുലീകരിക്കാനും തീരുമാനമുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ എഡിജിപി ബി സന്ധ്യക്ക്, ഡിജിപി നിര്‍ദ്ദേശം നല്‍കി. ആവശ്യമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here