നടി കാമറൂണിനെ കടത്തിവെട്ടി ഹുദാ ഒന്നാമത്

ദുബായ്: ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയില്‍ ദുബായ് ബിസിനസുകാരിയായ ഹുദാ ഹട്ടണ്‍ ഒന്നാമത്. നടി കാമറൂണിനെ കടത്തിവെട്ടിയാണ് ഹുദാ ഹട്ടണ്‍ ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. ഹുദ ഇന്‍സ്റ്റഗ്രാമില്‍ ചെയ്യുന്ന ഓരോ പോസ്റ്റിനും 66,000 ദിര്‍ഹം വരുമാനമാണു ലഭിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന അതിപ്രശസ്തര്‍, സ്വാധീനശക്തികള്‍ എന്നീ രണ്ടു വിഭാഗങ്ങളായാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. അതില്‍ രണ്ടാമത്തെ പട്ടികയിലാണ് ദുബായില്‍നിന്നുള്ള സൗന്ദര്യവര്‍ധക സംരംഭകയായ ഹുദാ ഹട്ടന്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ഹുദാ ബ്യൂട്ടി എന്ന ബ്രാന്‍ഡിന്റെ ഉടമയായ ഹുദാ ഹട്ടനെ 20.6 ദശലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.അതി പ്രശസ്തരായ മോഡലുകളും നടീനടന്മാരും ഉപയോഗിക്കുന്ന ബ്രാന്‍ഡാണ് ഹുദാ ബ്യൂട്ടി. ദുബായ് ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.


പോപ് താരം സെലേനാ ഗോമസും ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News