ആഗ്രഹങ്ങളെല്ലാം സാധിച്ച് ഐലി യാത്രയായി

ലണ്ടന്‍: രണ്ട് വര്‍ഷം നീണ്ട കാന്‍സറുമായുള്ള പോരാട്ടത്തിനൊടുവില്‍ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാതകരിച്ച് കുഞ്ഞുമാലാഖ മരണത്തിനു കീഴടങ്ങി. സ്‌കോട്ട്‌ലന്റ് സ്വദേശിയായ ഐലി പുഞ്ചിരിയോടെയാണ് മരണത്തെ നേരിട്ടത്.

അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഉറ്റ സുഹൃത്തായ ഹാരിസണെ വിവാഹം കഴിക്കണം എന്നത്. അങ്ങനെ കഴിഞ്ഞ മാസം, അഞ്ച് വയസ്സുകാരി ഐലിയുടെ ആഗ്രഹ പ്രകാരം അവളുടെ ഉറ്റ സുഹൃത്തായ ആറു വയസ്സുകാരന്‍ ഹാരിസണ്‍ ഗ്രയറുമായി അവളുടെ വിവാഹം നടന്നു.

വിവാഹ ചടങ്ങ് ഗ്രിയറിന് കുട്ടിക്കളിയായിരുന്നില്ല. ഐലിയുടെ ആഗ്രഹമറിഞ്ഞുതന്നെ വരന്റെ റോള്‍ ഗ്രിയര്‍ ആടിത്തീര്‍ത്തു. രണ്ട് വര്‍ഷം മുമ്പാണ് ഐലി ന്യൂറോബ്ലാസ്റ്റോമ എന്ന രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന ക്യാന്‍സര്‍ രോഗമാണ് ന്യൂറോബ്ലാസ്റ്റോമ.

രണ്ട് ലക്ഷത്തോളം ഡോളര്‍ മുടക്കി അമേരിക്കയിലടക്കം വിദഗ്ധ ചികിത്സ നല്‍കിയിട്ടും രോഗം ഭേദാമാകാത്തതിനെ തുടര്‍ന്നാണ് ഇളയ മകളുടെ അവസാന ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറായത്. രോഗം മൂര്‍ച്ഛിച്ചതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഗ്രിയറിനെ ഐലി പരിചയപ്പെടുന്നതും ഇരുവരും ഉറ്റസുഹൃത്തുക്കളായതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News