ഇത് പൊളിക്കും, മാസാണ് ഒടിയന്‍; ഇതുവരെ കാണാത്ത ലുക്കില്‍ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ‘ഒടിയന്‍’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഇതുവരെ കാണാത്ത ഒരു ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചുണ്ണാമ്പു തേച്ച്, കഴുത്തില്‍ കറുത്ത ചരട് കെട്ടി, വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്.

ഒടിയന്‍ മാണിക്യന്‍ എന്നാണ് കഥാപാത്രത്തിന്റെ പേരെന്ന് മോഹന്‍ലാല്‍ ഇന്നലെ കഥാപാത്ര വിശേഷണത്തില്‍ പറഞ്ഞിരുന്നു. ‘ഞാന്‍ ഒടിയന്‍. അല്ല, ഒടിയന്‍ മാണിക്യന്‍. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ ഞാന്‍ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല. അത് തീയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകല്‍ വെളിച്ചത്തിലാവുന്നതല്ലേ അതിന്റെ ഭംഗി. അപ്പോള്‍ നാളെ രാവിലെ 11 മണിക്ക് കാണാം. ഹാ ഹാ ഹാ..’

എ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. മഞ്ജു വാര്യരാണ് നായികയാവുന്നത്. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News