പുരുഷതാരങ്ങളെ പിന്നിലാക്കി ഡെയ്‌നി വാന്‍; ക്രിക്കറ്റില്‍ ചരിത്രനേട്ടം

ലണ്ടന്‍: പുരുഷ ക്രിക്കറ്റ് താരങ്ങളെ പിന്നിലാക്കി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡെയ്‌നി വാന്‍.

ഒരൊറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ചരിത്രനേട്ടമാണ് ഡെയ്‌നി വാന്‍ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ താരം റിച്ചി ബെനൗഡിന്റെ പേരിലുള്ള 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഡെയ്‌നി വാന്‍ തിരുത്തിയത്.

വനിതാ ലോകകപ്പില്‍ വിന്‍ഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് ഡെയ്‌നി വാന്‍ ചരിത്രനേട്ടം കൈവരിച്ചത്. ടോസ് ന്ഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 25.2 ഓവറിനുള്ളില്‍ 48 റണ്‍സിന് എല്ലാവരും പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News