ഈ ചോദ്യങ്ങള്‍ക്ക് നാദിര്‍ഷായ്ക്ക് മറുപടിയുണ്ടോ

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായു ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിനില്‍ക്കുമ്പോള്‍ വികാരനിര്‍ഭരമായ പോസ്റ്റുമായി രംഗത്തെത്തിയ നാദിര്‍ഷായെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ. മണി മരണമടഞ്ഞ് ഒന്നരവര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വികാരപൂര്‍വ്വം ഓര്‍ക്കാനുണ്ടായ കാരണം എന്താണെന്ന് ഏവര്‍ക്കും മനസ്സിലാകുമെന്നാണ് ഏവരും പങ്കുവെയ്ക്കുന്ന വികാരം.

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റുകളായാണ് ഏവരും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മനസിന്റെ പതര്‍ച്ചയാണ് പോസ്റ്റിലൂടെ നാദിര്‍ഷ വിളിച്ചറിയിച്ചതെന്നും നിരവധി കമന്റുകളുണ്ട്. കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കില്‍ ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യകത എന്താണെന്നും ചോദ്യമുണ്ട്.

ജീവിച്ചിരിക്കുന്ന ആരും സഹായിക്കാനില്ലെയെന്നും, പാവം മണിച്ചേട്ടനെക്കൂടി ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അഭ്യര്‍ത്ഥനയുണ്ട്. മണിയ്ക്ക് ജനമനസിലുള്ള സ്‌നേഹത്തെ വികാരപരമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് നാദിര്‍ഷ ചെയ്തതനെന്നും അഭിപ്രായമുണ്ട്.

‘ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ. Miss u da’ ഇങ്ങനെയായിരുന്നു നടനും സംവിധായകനുമായ നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന് താഴെയുള്ള ചില കമന്റുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News