പൃഥ്വിക്കും ഫഹദിനും നിവിനും പിന്നാലെ ഔഡി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് യുവതാരം ടൊവിനോ. സിനിമയിലെത്തി നാലാം വര്‍ഷമാണ് ടൊവിനോ തന്റെ ഏറെ നാളത്തെ സ്വപ്‌നമായ ഔഡി ക്ലബ്ബിലെത്തിയത്. ഔഡിയുടെ ലക്ഷ്വറി എസ്‌യുവി ആയ ക്യു7 ആണ് ടൊവിനോ സ്വന്തമാക്കിയത്.

വാഹനത്തിന് മുന്നില്‍ ഭാര്യയും മകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ടൊവിനോ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഏറെ നാളത്തെ ഒരു ആഗ്രഹമായിരുന്നു, ഈ ഭാഗ്യത്തിന് ഏറെ നന്ദിയെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിവിന്‍ പോളി, ആസിഫ് അലി, ഫഹദ് ഫാസില്‍ തുടങ്ങിയ യുവതാരങ്ങളെല്ലാം ഔഡി പ്രേമികളാണ്. ക്യൂ 7 ഔഡി പ്രീമിയം എസ്യുവിക്ക് 69 ലക്ഷം മുതല്‍ 76 ലക്ഷം വരെയാണ് വില.