പായും ഡ്രൈവറില്ലാതെ; ദില്ലി മെട്രോ നേട്ടത്തിന്റെ പുതിയ പാളത്തില്‍

ഡ്രൈവറില്ലാതെ ഓടുന്ന ട്രെയിനുമായി ചരിത്രം കുരിക്കാനൊരുങ്ങുകയാണ് ദില്ലി മെട്രോ. ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഓടുന്ന മജന്ത ലൈന്‍ ഈ ഒക്ടോബറില്‍ പൊതുജനത്തിനായി തുറന്നുകൊടുക്കുകയാണ്. ഇങ്ങനെ ഡ്രൈവറില്ലാത്ത മെട്രോ ട്രെയിന്‍ ഓടിക്കുന്ന ആദ്യത്തെ പാതയാണ് മജന്ത ലൈന്‍.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനകപുരി വെസ്റ്റ് വരെയുള്ള പാതയിലൂടെയാണ് ഇത് ഓടുന്നത്. ഓരോ നൂറു സെക്കന്റിലും ഈ പാതയിലൂടെ ട്രെയിന്‍ ഓടും. 37 കിലോമീറ്റര്‍ നീളമുള്ള പാതയാണ് ഇത്.

കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ട്രെയിനുകള്‍ ഓടുന്നത്. നിലവില്‍ 135 സെക്കന്റ് ഇടവേളയിലാണ് ഡല്‍ഹിയിലെ മെട്രോ ട്രെയിന്‍ വരുന്നത്. എന്നാല്‍ ഡ്രൈവറില്ലാത്ത പുതിയ ടെക്‌നോളജിയില്‍ 100 സെക്കന്റിന്റെ ഇടവേളയില്‍ ട്രെയിന്‍ എത്തും.

മജന്തയിലും ഡിസംബറില്‍ തുറന്നുകൊടുക്കാന്‍ പോവുന്ന പിങ്ക് ലൈനിലും ഈ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെയുള്ള പാതയാണ് പിങ്ക് ലൈന്‍. കൊച്ചി മെട്രോയില്‍ ഉപയോഗിച്ച ടെക്‌നോളജിയേക്കാള്‍ മികച്ച ടെക്‌നോളജിയാണ് ഇവിടെ ഉപയോഗിക്കുന്നത്.

ഡ്രൈവര്‍ ഇല്ലാതെ ഓടുന്നതായതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള ഓട്ടോമേഷന്‍ ആണ് ഉപയോഗിക്കുന്നത്. ഓരോ ട്രെയിനിന്റെയും കൃത്യമായ ലൊക്കേഷന്‍ കണ്ട്രോള്‍ സെന്ററില്‍ എപ്പോള്‍ നോക്കിയാലും ലഭിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ മെട്രോയില്‍ രണ്ടു ട്രെയിനുകള്‍ തമ്മിലുള്ള ദൂരം 5090 മീറ്റര്‍ ആയിട്ടാണ് നിലനിര്‍ത്തുന്നത്. എന്നാല്‍ ഈ ലൈനുകളില്‍ ഫ്രീക്വന്‍സി കൂടുതലായതിനാല്‍ ദൂരം 30 മീറ്റര്‍ ആയി കുറയും. അതുകൊണ്ട് തന്നെ കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News